പത്തനംതിട്ട: ശബരിമലയില്‍ കാണിക്കയായി കിട്ടിയ നാണയമെണ്ണി തളര്‍ന്ന് ജീവനക്കാര്‍. അറുന്നൂറിലധികം ജീവനക്കാര്‍ തുടര്‍ച്ചയായി 69 ദിവസം എണ്ണിയിട്ടും തീരാതെ നാണയങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്.
നോട്ടുകള്‍ എണ്ണി തീര്‍ന്നെങ്കിലും നാണയത്തിന്റെ മൂന്ന് കൂനകളില്‍ ഒന്ന് മാത്രമാണ് എണ്ണിയത് .
എണ്ണിത്തീരാതെ ജീവനക്കാര്‍ക്ക് അവധിയെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിനിടെ ഡെങ്കിപ്പനി, ചിക്കന്‍ പോക്സ് എന്നിവ ബാധിച്ചവര്‍ ചികിത്സയ്ക്കായി പോകുകയും ചെയ്തതിനാല്‍ അനിശ്ചിതാവസ്ഥയിലാണ് ജീവനക്കാര്‍.
പമ്ബ, എരുമേലി. നിലയ്ക്കല്‍, പന്തളം എന്നിവിടങ്ങളില്‍ ജോലിയ്ക്കായി അയച്ചവരെയാണ് നാണയമെണ്ണാനും നിയോഗിച്ചത്. നോട്ടും നാണയവും ചേര്‍ന്ന് 119 കോടിയാണ് ഇത് വരെ എണ്ണിത്തീര്‍ന്നത്. ഇനി 15-20 കോടിയോളം രൂപയുടെ നാണയം എണ്ണിത്തീരാനുണ്ടെന്നാണ് കണക്കാക്കുന്നു.