തിരുവനന്തപുരം; ഐ എ എസ് തലത്തില്‍ വന്‍ അഴിച്ചുപണിയുമായി സംസ്ഥാന സര്‍ക്കാര്‍. പല ഉദ്യോഗസ്ഥര്‍ക്കും പുതിയ ചുമതല നല്‍കിയിട്ടുണ്ട്. സാംസ്കാരിക സെക്രടറി റാണി ജോര്‍ജിനെ സാമൂഹികനീതി വകുപ്പില്‍ പ്രിന്‍സിപല്‍ സെക്രടറിയായി നിയമിച്ചു. കാര്‍ഷിക പ്രിന്‍സിപല്‍ സെക്രടറി ബി അശോക് കാര്‍ഷിക ഉല്പാദന കമിഷണറുടെ ചുമതലകൂടി വഹിക്കും. മിനി ആന്റണിക്ക് സാംസ്കാരിക വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നല്കി. എസ് ചിത്രയെ പാലക്കാട് ജില്ലാ കലക്ടറായി നിയമിച്ചു. റാണി ജോര്‍ജിനെ സാമൂഹിക നീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.
ബി അശോകിനാണ് അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണറുടെ അധിക ചുമതല. അശോക് കുമാര്‍ സിംഗിനെ ജലവിഭവ വകുപ്പ് സെക്രട്ടറിയായി നിയമിച്ചപ്പോള്‍ എം ജെ രാജമാണിക്യത്തിന് ദേവസ്വം റവന്യൂ സ്പെഷ്യല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്കി. സ്പോര്‍ട്സ്, യുവജനകാര്യ വകുപ്പ് സെക്രട്ടറിയുടെ ചുമതല പ്രണബ് ജ്യോതി ലാലിന് നല്കി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ചുമതല നിര്‍വഹിച്ച വകുപ്പാണിത്