Tuesday, March 19, 2024

HomeNewsKeralaമുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ വിരമിക്കുന്നു

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ വിരമിക്കുന്നു

spot_img
spot_img

മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കര്‍ 31-ന് വിരമിക്കും.

വിരമിക്കേണ്ടത് ചൊവ്വാഴ്ചയായിരുന്നെങ്കിലും ഈ മാസം 31 വരെ അദ്ദേഹത്തിന് തുടരാം.

ഡെപ്യൂട്ടി കളക്ടറായി സര്‍വീസില്‍ പ്രവേശിച്ച ശിവശങ്കര്‍ക്ക് 1995 ല്‍ ഐ എ എസ് ലഭിച്ചു. പിന്നീട് ശിവശങ്കര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായി മാറി. നിരവധി ആരോപണങ്ങളിലുള്‍പ്പെട്ട ശിവശങ്കര്‍ ജയില്‍വാസമുള്‍പ്പെടെ അനുഭവിച്ചിരുന്നു.

സ്പ്രിംക്ലര്‍ കരാര്‍ വിവാദം, ലൈഫ് മിഷന്‍, സ്വര്‍ണക്കടത്ത് തുടങ്ങി നിരവധി ആരോപണങ്ങളില്‍ അദ്ദേഹം പ്രതിസ്ഥാനത്തായി. സ്വര്‍ണക്കടത്ത് കേസിനെ തുടര്‍ന്ന് 2020 ജൂലായ് ഒന്നിന് സസ്‌പെന്‍ഷനിലായ അദ്ദേഹം ഒരുവര്‍ഷവും അഞ്ചുമാസവും കഴിഞ്ഞാണ് തിരിച്ച്‌ സര്‍വീസിലെത്തിയത്. നിലവില്‍ അദ്ദേഹം കായിക- യുവജനകാര്യ സെക്രട്ടറിയുടെയും മൃഗസംരക്ഷണവകുപ്പിന്റെയും ചുമതല വഹിക്കുകയാണ്. ശിവശങ്കര്‍ വിരമിക്കുന്നതോടെ പ്രണബ് ജ്യോതിനാഥിനാണ് ചുമതല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments