Tuesday, March 19, 2024

HomeNewsKeralaപോളണ്ടില്‍ വീണ്ടും മലയാളി കുത്തേറ്റ് മരിച്ചു

പോളണ്ടില്‍ വീണ്ടും മലയാളി കുത്തേറ്റ് മരിച്ചു

spot_img
spot_img

തൃശ്ശൂര്‍ ; പോളണ്ടില്‍ മലയാളി വീണ്ടും കുത്തേറ്റ് മരിച്ചു. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജ് (23) ആണ് മരിച്ചത്.

സൂരജിന് ഒപ്പമുണ്ടായിരുന്ന നാല് മലയാളികള്‍ക്ക് പരിക്കേറ്റു. ജോര്‍ജിയന്‍ പൗരന്മാരുമായുള്ള വാക്കു തര്‍ക്കത്തിനിടെയാണ് സംഭവം. ഇവരിലൊരാളുടെ കുത്തേറ്റാണ് സൂരജ് മരിച്ചതെന്നാണ് വിവരം. അഞ്ച് മാസം മുമ്ബാണ് പോളണ്ടിലേക്ക് പോയത്. പോളണ്ടിലെ സ്വകാര്യ കമ്ബനിയില്‍ സൂപ്പര്‍വൈസറായിരുന്നു.

ഒല്ലൂര്‍ ചെമ്ബൂത്ത് അറയ്ക്കല്‍ വീട്ടില്‍ മുരളീധരന്‍- സന്ധ്യ ദമ്ബതികളുടെ മകനാണ്‌. സൂരജിന്റെ മരണ വിവരം സുഹൃത്തുക്കള്‍ ബന്ധുക്കളെ വിളിച്ച്‌ അറിയിച്ചു. സൂരജിന് കുത്തേറ്റത് നെഞ്ചിനും കഴുത്തിനുമാണ്. പരുക്കേറ്റ ഒരു മലയാളിയെ ശസ്ത്രക്രിയക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സീഡ്‌ക് എന്ന സ്ഥലത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് സൂരജിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തിലെ പ്രതികളായ ജോര്‍ജിയന്‍ പൗരന്മാര്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

പോളണ്ടില്‍ കഴിഞ്ഞ ദിവസവും മലയാളി കൊല്ലപ്പെട്ടിരുന്നു. പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിമാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments