Wednesday, March 22, 2023

HomeNewsKeralaധോണിയെ വിറപ്പിച്ച്‌ വീണ്ടും കാട്ടാനക്കൂട്ടം

ധോണിയെ വിറപ്പിച്ച്‌ വീണ്ടും കാട്ടാനക്കൂട്ടം

spot_img
spot_img

പാലക്കാട്: പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. സ്വകാര്യ ഭൂമിയിലെ തെങ്ങും പനകളും അടക്കം ആനകള്‍ നശിപ്പിച്ചു. രണ്ട് കുട്ടിയാനകള്‍ ഉള്‍പ്പെടെ അഞ്ച് ആനകളാണ് പ്രദേശത്ത് ഭീതി പടര്‍ത്തിയത്.

നാട്ടുകാര്‍ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ആനകളെ കാട്ടിലേക്ക് കടത്തി. മുമ്ബ് ധോണിയെ വിറപ്പിച്ചിരുന്ന പിടി സെവന്‍ എന്ന കാട്ടുകൊമ്ബനെ വനംവകുപ്പ് പിടികൂടിയ ശേഷമാണ് വീണ്ടും ധോണിയില്‍ ആനക്കൂട്ടം ഇറങ്ങുന്നത്.

അട്ടപ്പാടിയിലും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു.

ഇടുക്കി 301 കോളനിയില്‍ വീണ്ടും അരിക്കൊമ്ബന്‍ കോളനിയിലെ ഷെഡ് തകര്‍ത്തു. പുലര്‍ച്ചെ നാലു മണിക്കായിരുന്നു ആക്രമണം. ഷെഡിലുണ്ടായിരുന്ന യശോധരന്‍ കൊമ്ബന്റെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments