പാര്‍ട്ടിയെ നിരോധിക്കണമെന്ന ആവശ്യം തള്ളണമെന്ന് മുസ്‌ലിം ലീഗ് സുപ്രിംകോടതിയില്‍. മതചിഹ്നവും പേരും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയിലാണ് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സത്യവാങ്മൂലം സമര്‍പ്പിച്ചത്.
പാര്‍ട്ടിയുടെ പ്രവര്‍ത്തനം മതേതരമാണ്. കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള നൂറിലധികം ജനപ്രതിനിധികള്‍ തങ്ങള്‍ക്കുണ്ടെന്ന് മുസ്ലിം ലീഗ് സത്യവാങ്മൂലത്തില്‍ പറയുന്നു. ഏഴു പതിറ്റാണ്ടിലധികമായി പാര്‍ട്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ലീഗിനെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിക്കാരനായ സയ്യദ് വാസിം റിസ്വിവിയുടെ യഥാര്‍ത്ഥ പേര് ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്നാണെന്നും, ഹര്‍ജിക്കാരന്‍ വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ ആളെന്നും സത്യവാങ്മൂലത്തില്‍ ലീഗ് വ്യക്തമാക്കുന്നു.