Wednesday, March 22, 2023

HomeNewsKeralaശിവശങ്കര്‍ ഇന്ന് വിരമിക്കുന്നു

ശിവശങ്കര്‍ ഇന്ന് വിരമിക്കുന്നു

spot_img
spot_img

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കർ ഐ എ എസ് ഇന്ന് വിരമിക്കും. സഹപ്രവർത്തകർക്കൊപ്പം ലളിതമായ യാത്രയയപ്പ് ചടങ്ങോടെയാകും ശിവശങ്കർ 27 വർഷത്തെ സിവിൽ സർവീസ് ജീവിതത്തിന് ഫുൾസ്റ്റോപ്പിടുക.

ഡെപ്യൂട്ടി കളക്ടറായി സർവീസിൽ പ്രവേശിച്ച ശിവശങ്കർ 1995 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥൻമാരിലൊരാളായിരുന്ന ശിവശങ്കർ സർവീസിൽ ഇരിക്കെ ജയിലിലായ സംസ്ഥാനത്തെ അപൂർവ്വം ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളാണ്. നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തു കേസിൽ പ്രതിയായി 98 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു അദ്ദേഹം. സ്പ്രിംക്ലർ, ലൈഫ് മിഷൻ വിവാദങ്ങൾക്ക് പിന്നാലെയായിരുന്നു സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ. തുടർന്ന് 2020 ജൂലായ് ഒന്നിന് സർക്കാർ ശിവശങ്കറിനെ സസ്പെൻഡ് ചെയ്തു. സ്വർണ്ണക്കടത്ത് കേസിലെ പ്രതിക്ക് അനധികൃത നിയമനം നൽകാൻ ഇടപെട്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു സസ്പെൻഷൻ. 2020 ഒക്ടോബർ 28നാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ്.

ഡ​പ്യൂ​ട്ടി​ ​ക​ള​ക്ട​ർ, ക​ള​ക്ട​ർ, ടൂ​റി​സം​ ​ഡ​യ​റ​ക്ട​ർ,​ ​പൊ​തു​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ,​ ​‌മ​രാ​മ​ത്ത് ​സെ​ക്ര​ട്ട​റി, വൈ​ദ്യു​തി​ ​ബോ​ർ​ഡ് ​ചെ​യ​ർ​മാ​ൻ​ ​തുടങ്ങിയ പ​ദ​വി​കൾ വഹിച്ചിട്ടുണ്ട്..

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments