ഗവേഷണപ്രബന്ധവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോം. നോട്ടപ്പിശക് ഉണ്ടായിട്ടുണ്ട്.
സാന്ദര്‍ഭികമായ തെറ്റാണ് സംഭവിച്ചത്. ചൂണ്ടിക്കാണിച്ചവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി, പത്രസമ്മേളനത്തില്‍ ചിന്ത പറഞ്ഞു.
പ്രബന്ധത്തില്‍ മോഷണം ഉണ്ടായിട്ടില്ല. ആശയം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും ഇത് റഫറന്‍സില്‍ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ടെന്നും ചിന്ത പറഞ്ഞു. ബോധി കോമണ്‍സില്‍ നിന്ന് ഉള്‍പ്പെടെ നിരവധി ആര്‍ട്ടിക്കിളുകള്‍ വായിച്ചാണ് പ്രബന്ധം പൂര്‍ത്തീകരിച്ചത്. ഒരു വാക്യം പോലും പകര്‍ത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
പ്രബന്ധം പുസ്തകരൂപത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഈ ഘട്ടത്തില്‍ തെറ്റുകളെല്ലാം ശ്രദ്ധിക്കും. വിഷയത്തെ പര്‍വതീകരിച്ചുകൊണ്ട് ആക്ഷേപങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയും സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നും ചിന്ത പറഞ്ഞു.
കഷ്ടപ്പെട്ട് എഴുതിയ പ്രബന്ധം മോഷ്ടിച്ചതാണെന്ന് പറയരുത്. നോട്ടപിശകില്‍ ഉണ്ടായ മാനുഷിക പിഴവാണത്. ഈ ഒരു പരാമര്‍ശത്തിന്റെ പേരില്‍ ഇത്ര വര്‍ഷം നടത്തിയ പൊതുപ്രവര്‍ത്തനം ഇല്ലായ്മ ചെയ്യാനാണ് നീക്കമെങ്കില്‍ ചിരിച്ചുകൊണ്ട് നേരിടുമെന്നും ചിന്ത ജെറോം പറഞ്ഞു.
നവ ലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്ത ജെറോമിന്റെ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി 2021 ല്‍ ഡോക്ടറേറ്റും നേടിയിരുന്നു