Sunday, March 26, 2023

HomeNewsKeralaചാര്‍ജിങ് സ്‌റ്റേഷനുകള്‍ എല്ലാ ജില്ലകളിലും ; 70,000 കുടുംബങ്ങള്‍ക്കു സൗജന്യ ഇന്റര്‍നെറ്റ്

ചാര്‍ജിങ് സ്‌റ്റേഷനുകള്‍ എല്ലാ ജില്ലകളിലും ; 70,000 കുടുംബങ്ങള്‍ക്കു സൗജന്യ ഇന്റര്‍നെറ്റ്

spot_img
spot_img

തിരുവനന്തപുരം: ഇലക്‌ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ എല്ലാ ജില്ലകളിലും സ്ഥാപിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇതിനായി 7.8 കോടി രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചു.

കെ ഫോണ്‍ പദ്ധതി നടപ്പാക്കാന്‍ നൂറു കോടി രൂപ അനുവദിച്ചു. 70,000 കുടുംബങ്ങള്‍ക്കു സൗജന്യ ഗാര്‍ഹിക ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും.

സ്റ്റാര്‍ട്ട്‌അപ്പ് മിഷന് ബജറ്റില്‍ 90.2 കോടി രൂപ വകയിരുത്തി. ടെക്‌നോ പാര്‍ക്കിന് 26 കോടിയും ഇന്‍ഫോ പാര്‍ക്കിന് 25 കോടിയുമാണ് വകയിരുത്തല്‍.

വര്‍ക്ക് നിയര്‍ ഹോമിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ബജറ്റില്‍ പദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാവും ഇതു നടപ്പാക്കുകയും ഇതിനു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി രൂപ നീക്കവയ്ക്കുന്നതായും ധനമന്ത്രി പറഞ്ഞു.

ഡല്‍ഹി പ്രഗതി മൈതാനത്തു നടക്കുന്ന രാജ്യാന്തര വ്യാപാര മേളയുടെ മാതൃകയില്‍ തിരുവനന്തപുരത്ത് സ്ഥിരം വ്യാപാര മേള സംഘടിപ്പിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതിനായി 15 കോടി നീക്കിവയ്ക്കുന്നതായി ബജറ്റില്‍ പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments