Saturday, April 20, 2024

HomeNewsKeralaവഞ്ചനാകേസില്‍ നടന്‍ ബാബുരാജ് അറസ്റ്റില്‍

വഞ്ചനാകേസില്‍ നടന്‍ ബാബുരാജ് അറസ്റ്റില്‍

spot_img
spot_img

തൊടുപുഴ: വഞ്ചനാകേസില്‍ നടന്‍ ബാബുരാജ് അറസ്റ്റില്‍. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട് പാട്ടത്തിനു നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. ഹൈകോടതി നിര്‍ദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. കോതമംഗലം സ്വദേശി അരുണ്‍ കുമാറാണ് ബാബുരാജിനെതിരെ പരാതി നല്‍കിയത്.

കേസില്‍ ഹൈകോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചോദ്യം ചെയ്യലിന് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ആനവിരട്ടി കമ്പി ലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നല്‍കിയത് സംബന്ധിച്ചാണ് കേസ്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments