Friday, April 19, 2024

HomeNewsKeralaവാഹനങ്ങള്‍ തീ പിടിക്കുന്നത് ഒഴിവാക്കാൻ നിര്‍ദേശങ്ങളുമായി കേരള പൊലീസ്

വാഹനങ്ങള്‍ തീ പിടിക്കുന്നത് ഒഴിവാക്കാൻ നിര്‍ദേശങ്ങളുമായി കേരള പൊലീസ്

spot_img
spot_img

ഓടുന്ന വാഹനങ്ങള്‍ തീ പിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞദിവസം കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച്‌ ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ച സംഭവം കേരളക്കരയെ ഒന്നാകെ സങ്കടത്തിലാഴ്ത്തിയിരുന്നു.

എന്തുകൊണ്ടാണ് ഇത്തരത്തില്‍ അപകടങ്ങള്‍ സംഭവിക്കുന്നത്? ഇങ്ങനെയുള്ള അപകടങ്ങളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം? ഓടുന്ന വാഹനങ്ങള്‍ തീ പിടിച്ചാല്‍ എന്ത് ചെയ്യണം എന്നതിനെ സംബന്ധിച്ച്‌ ഒട്ടുമിക്ക ആളുകള്‍ക്കും വ്യക്തമായ അറിവില്ല. ഇപ്പോഴിതാ ഇക്കാര്യങ്ങളിലില്‍ ശ്രദ്ധ ചെലുത്താനുള്ള നിര്‍ദേശങ്ങളുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്.

നിർദേശങ്ങൾ ഇങ്ങനെ

  • വാഹനത്തിനു കൃത്യമായ മെയിന്റനന്‍സ് ഉറപ്പ് വരുത്തുക.
  • എളുപ്പം തീപിടിക്കാവുന്ന വസ്തുക്കള്‍ വാഹനങ്ങളില്‍ കൊണ്ടുപോകരുത്.
  • വാഹനങ്ങളില്‍ ഇരുന്ന് പുകവലിക്കരുത്.
  • വാഹനത്തില്‍നിന്നു പ്ലാസ്റ്റിക് അല്ലെങ്കില്‍ റബര്‍ കത്തിയ മണം വന്നാല്‍ അവഗണിക്കരുത്.

    എന്‍ജിന്‍ ഓഫാക്കി വാഹനത്തില്‍ നിന്നിറങ്ങി സര്‍വീസ് സെന്ററുമായി ബന്ധപ്പെടണം.
  • ഫ്യൂസ് കത്തിയെന്ന് മനസിലായാല്‍ അതുമാറ്റി വാഹനം ഓടിക്കാന്‍ ശ്രമിക്കരുത്. ഇതിനായി മെക്കാനിക്കുകളെ തന്നെ ആശ്രയിക്കണം. സ്വയം ശ്രമിച്ചാല്‍ അത് ചിലപ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാകും.
  • വാഹനത്തിലെ ഇലക്‌ട്രിക്കല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ സ്വയംചെയ്യാതിരിക്കുന്നതാണ് ഉചിതം.
  • അനാവശ്യമോഡിഫിക്കേഷനുകള്‍ നിര്‍ബന്ധമായും ഒഴിവാക്കുക.
  • തീ പിടിക്കുന്നുവെന്ന് കണ്ടാല്‍ ആദ്യം വാഹനം ഓഫാക്കുക.
  • വാഹനത്തിനു തീപിടിച്ചാല്‍ വാഹനത്തില്‍ നിന്നു സുരക്ഷിത അകലം പാലിക്കുക.
  • സീറ്റുകളിലെ ഹെഡ് റെസ്റ്റ് ഉപയോഗിച്ച്‌ കാറിന്റെ ജനാല തകര്‍ക്കുക.
  • ഹെഡ് റെസ്റ്റ് ഈരിയെടുത്ത് അതിന്റെ കൂര്‍ത്ത അഗ്രങ്ങള്‍ കൊണ്ട് കണ്ണാടി പൊട്ടിച്ച്‌ പുറത്തുകടക്കണം
  • ഒരിക്കലും സ്വയം തീ അണയ്ക്കാന്‍ ശ്രമിക്കരുത്. തീ പിടിത്തതിനിടെയുണ്ടാകുന്ന വിഷ വായു ജീവന്‍ അപകടത്തിലാക്കാം.
  • ബോണറ്റിനകത്താണ് തീപിടിക്കുന്നതെങ്കില്‍ ഒരിക്കലും ബോണറ്റ് ഉയര്‍ത്താന്‍ ശ്രമിക്കരുത്. കാരണം കൂടുതല്‍ ഓക്സിജന്‍ അവിടേക്ക് ലഭിക്കുന്നതോടെ തീയുടെ കരുത്തും കൂടും.
spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments