മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യുമോണിയാ ബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തൊണ്ടയില്‍ ഗുരുതര രോഗം ബാധിച്ച അദ്ദേഹത്തിന് വീട്ടുകാര്‍ ചികില്‍സ നല്‍കുന്നില്ലന്ന് ഉമ്മന്‍ചാണ്ടിയുടെ സഹോദരന്‍ അലക്‌സ് ചാണ്ടി തന്നെ പരാതിഉയര്‍ത്തിയിരുന്നു. അദ്ദേഹത്തിന് ചികല്‍സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സഹോദരന്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
വളരെ അവശനായ ഉമ്മന്‍ചാണ്ടിയെ ഭാര്യയും മകനും കൂടി ചികല്‍സ നല്‍കാതെ തടവില്‍ വച്ചിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നുണ്ട്. രോഗം ഗുരുതരമായപ്പോള്‍ അദ്ദേഹത്തെ ജര്‍മനിയില്‍ കൊണ്ടുപോയി ചികല്‍സിച്ചെങ്കിലും പിന്നീട് തുടര്‍ ചികല്‍സകള്‍ നല്‍കാന്‍ കുടുംബം വൈമുഖ്യം കാണിക്കുന്നുവെന്നാണ് അനുജന്‍ അലക്സ് ചാണ്ടി പരാതി നല്‍കിയിരുന്നത്.