Friday, April 19, 2024

HomeNewsKeralaസ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് മേഴ്‌സിക്കുട്ടൻ രാജിവെച്ചു

സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് മേഴ്‌സിക്കുട്ടൻ രാജിവെച്ചു

spot_img
spot_img

തിരുവനന്തപുരം: സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് സ്‌ഥാനത്ത്‌ നിന്ന് മേഴ്‌സിക്കുട്ടൻ രാജിവെച്ചു. മേഴ്‌സിക്കൊപ്പം അഞ്ചു സ്‌റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചിട്ടുണ്ട്. പ്രസിഡണ്ട് പദവിയിൽ 5 വർഷം പൂർപൂർത്തിയാവാൻ ഒരു വർഷം കൂടി ബാക്കിയിരിക്കെയാണ് മേഴ്‌സിക്കുട്ടന്റെ രാജി. അതേസമയം, യു ഷറഫലി പുതിയ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് ആകും.

കായിക മന്ത്രി വി അബ്‌ദുറഹ്‌മാനുമായുള്ള അഭിപ്രായ ഭിന്നതയുടെപശ്‌ചാത്തലത്തിലാണ്‌ സർക്കാർ വൈസ് പ്രസിഡണ്ടിനോടും അഞ്ചു സ്‌റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളോടും സ്‌ഥാനം ഒഴിയാൻ നിർദ്ദേശിച്ചത്. കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽ എടുത്ത തീരുമാന പ്രകാരമാണ്, സ്‌ഥാനം ഒഴിയാൻ സർക്കാർ നിർദ്ദേശം നൽകിയത്. കായിക താരങ്ങൾക്ക് സൗകര്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് കായിക മന്ത്രി വി അബ്‌ദുറഹ്‌മാനെതിരെ മേഴ്‌സിക്കുട്ടൻ പരസ്യമായി രംഗത്തെത്തിയത് വിവാദമായിരുന്നു.

കായിക താരങ്ങൾക്ക് അടിസ്‌ഥാന സാമ്പത്തിക സൗകര്യങ്ങൾ നൽകാതെ സർക്കാർ എന്ത് ചെയ്യുകയാണെന്നാണ് മേഴ്‌സിക്കുട്ടൻ വിമർശനം ഉന്നയിച്ചിരുന്നത്. ഇത് സർക്കാരിന്റെ അതൃപ്‌തിക്ക് ഇടയാക്കി. ഇതാണ് രാജിയിലേക്ക് നയിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments