കണ്ണൂര്‍: സംസ്ഥാന ബജറ്റിലെ ഇന്ധന വില വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുനരാലോചിക്കണമെന്ന ആവശ്യവുമായി എന്‍ സി പി.
എന്‍ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇടത്മുന്നണി യോഗത്തിൽ ഇക്കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. നികുതി വര്‍ദ്ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് കഴിയാത്ത സാഹചര്യം ഉണ്ടെന്നും എന്‍ സി പി സംസ്ഥാന പ്രസിഡന്റ് വിശദീകരിച്ചു. എന്നാലും ഇന്ധന വില വര്‍ധന സംബന്ധിച്ചുള്ള തീരുമാനം പുനരാലോചിക്കേണ്ടതാണെന്നും പി സി ചാക്കോ വിവരിച്ചു.