Friday, March 24, 2023

HomeNewsKeralaചില മാദ്ധ്യമങ്ങളും സോഷ്യല്‍മീഡിയയും യൂത്ത്‌ കോണ്‍ഗ്രസും കൊല്ലാതെ കൊല്ലുകയാണ്; ചിന്ത ജെറോമിനെ പിന്തുണച്ച്‌ പി.കെ. ശ്രീമതി

ചില മാദ്ധ്യമങ്ങളും സോഷ്യല്‍മീഡിയയും യൂത്ത്‌ കോണ്‍ഗ്രസും കൊല്ലാതെ കൊല്ലുകയാണ്; ചിന്ത ജെറോമിനെ പിന്തുണച്ച്‌ പി.കെ. ശ്രീമതി

spot_img
spot_img

തിരുവനന്തപുരം: യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെ പിന്തുണച്ച്‌ സി.പി.എം നേതാവ് പി.കെ.ശ്രീമതി. ചിന്തക്കെതിരേ കഴിഞ്ഞ കുറച്ചുനാളായി നടക്കുന്നത് അപവാദങ്ങളുടെ പെരും മഴയാണെന്നും നീചവും നികൃഷ്ടവുമായ വിമര്‍ശനം ഉയര്‍ത്തുന്നത് ചിന്ത ഒരു സ്ത്രീ ആയതുകൊണ്ട് മാത്രമാണെന്നും ശ്രീമതി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്:

വിമര്‍ശനമാവാം. എന്നാല്‍ “കേട്ട പാതി കേള്‍ക്കാത്ത പാതി”നീചവും നികൃഷ്‌ടവുമായ വിമര്‍ശനം ഉയര്‍ത്തുനത്‌ സ്ത്രീ ആയത്‌ കൊണ്ട്‌ മാത്രം.

ഉന്നത വിദ്യാഭ്യാസയോഗ്യതയും ആശയവ്യക്തതയോടെ സംസാരിക്കാന്‍ കഴിവുമുണ്ടെങ്കിലും ഒരു ചെറുപ്പക്കാരിയെ ( അവിവാഹിതയാണെങ്കില്‍ പ്രത്യേകിച്ചും) തന്റേടവും ധൈര്യവും നിലപാടും വ്യക്തമാക്കി ജീവിക്കാന്‍ കേരളീയ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജീര്‍ണ്ണിച്ച യാഥാസ്തിഥികത്വം അനുവദിക്കില്ല.

സ. ചിന്തയെക്കുറിച്ചാണ്. അപവാദങ്ങളുടെ പെരും മഴയാണ് കുറച്ച്‌ നാളുകളായി ഈ പെണ്‍കുട്ടിയെകുറിച്ച്‌ ഇറക്കികൊണ്ടിരിക്കുന്നത്‌. വിമര്‍ശിക്കുന്നത്‌ തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തിക്കാനായിരിക്കണം. അവഹേളിക്കരുത്‌. മാനസികമായി ഒരു പെണ്‍കുട്ടിയെ സമൂഹമദ്ധ്യത്തില്‍ ഇങ്ങനെ തളര്‍ത്തിയിടരുത്‌.

സ. ചിന്തക്കെതിരെ ചില മാദ്ധ്യമങ്ങളും സോഷ്യല്‍മീഡിയയും യൂത്ത്‌ കോണ്‍ഗ്രസും നടത്തുന്നത്‌ വിമര്‍ശനമല്ല. കൊല്ലാതെ കൊല്ലുകയാണ്. ക്രൂരതക്കും ഒരതിരുണ്ട്‌. ഇത്‌ തുടരരുത്‌.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments