Thursday, March 28, 2024

HomeNewsKeralaബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവം; ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി

ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവം; ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി

spot_img
spot_img

കൊച്ചി ; നഗരത്തില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി . സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കൊച്ചി ഡിസിപിയെ വിളിച്ചുവരുത്തിയാണ് നിര്‍ദ്ദേശം നല്‍കിയത്. ഇനി ഒരു മരണം കൂടി റോഡില്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

വൈപ്പിന്‍ സ്വദേശി ആന്റണിയാണ് കച്ചേരിപ്പടിക്ക് സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്. നഗരത്തില്‍ കച്ചേരിപ്പടി മാധവ ഫാര്‍മസി ജംഗ്ഷനില്‍ രാവിലെയാണ് അപകടം ഉണ്ടായത്. മേനക കാക്കനാട് റൂട്ടിലോടുന്ന സിംന എന്ന സ്വകാര്യ ബസ്സാണ് ഇരുചക്ര വാഹന യാത്രികനെ ഇടിച്ച് വീഴ്ത്തിയത്. അപകടത്തില്‍പെട്ട ആന്റണി തല്‍ക്ഷണം മരിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments