Thursday, March 28, 2024

HomeNewsKeralaഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റി

ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റി

spot_img
spot_img

തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബെംഗളൂരിവിലെത്തി. ബെംഗളൂരുവിലെ എച്ച്‌സിജി കാന്‍സര്‍ കെയര്‍ സെന്‍ററിലാണ് ഇനി ചികിത്സ.

തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് എഐസിസി ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് അദ്ദേഹം യാത്രയായത്. ഭാര്യയും മൂന്നുമക്കളും അദ്ദേഹത്തോടൊപ്പമുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബഹ്നാന്‍ എം പി, പി സി വിഷ്ണുനാഥ് എം എല്‍ എ, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ എന്നിവര്‍ അദ്ദേഹത്തെ യാത്രയയക്കാന്‍ എത്തി. രണ്ടരയോടെയാണ് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍നിന്ന് അദ്ദേഹത്തെ മെഡിക്കല്‍ സംഘത്തോടൊപ്പം ഡിസ്ചാര്‍ജ് ചെയ്ത്.


പ്രത്യേക വിമാനത്തില്‍ ഒരു ഡോക്ടറും ഒരു പാരാമെഡിക്കല്‍ സ്റ്റാഫും അദ്ദേഹത്തെ അനുഗമിച്ചു. ന്യുമോണിയ പിടിപെട്ട അദ്ദേഹത്തെ കഴിഞ്ഞ തിങ്കളാഴ്ചയാണ് നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യം വീണ്ടെടുത്തതോടെ മെഡിക്കല്‍ ബോര്‍ഡിന്‍റെ അനുമതിയോടെ അദ്ദെഹത്തെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. എന്നാല്‍ വിദഗ്ധ ചികിത്സ ആവസ്യമായതിനാലാണ് ഉമ്മന്‍ ചാണ്ടിയെ നേരത്തേ ചികിത്സിച്ച ബംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments