Friday, April 19, 2024

HomeNewsKeralaബസ് ഓടിക്കുന്നതിനിടെ ഫോൺ വിളി: ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

ബസ് ഓടിക്കുന്നതിനിടെ ഫോൺ വിളി: ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

spot_img
spot_img

കോഴിക്കോട്: യാത്രക്കാരുടെ ജീവന് ഭീക്ഷണിയാകും വിധം ബസ് ഓടിക്കുന്നതിനിടെ കിലോമീറ്ററുകളോളം
മൊബൈല്‍ ഫോണില്‍ സംസാരിച്ച ഡ്രൈവര്‍ക്കെതിരെ നടപടി.കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസ് ട്രാഫിക് പോലീസ് പിടികൂടി.ഗുരുതര നിയമലംഘനത്തിന് രണ്ടായിരം രൂപ പിഴ ഈടാക്കി.

ബസ് ഡ്രൈവര്‍ മലപ്പുറം കൊടക്കാട് സ്വദേശി കെ വി സുമേഷിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പിന് പോലീസ് ശുപാര്‍ശ ചെയ്തു. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ട ഹൈവേ പെട്രോളിംഗ് വിഭാഗം കഴിഞ്ഞ ദിവസം തന്നെ പിഴ ചുമത്തിയെന്നാണ് കോഴിക്കോട് ട്രാഫിക് അസി. കമ്മീഷണര്‍ പറയുന്നത്.

സമൂഹമാധ്യമങ്ങളിലടക്കം സ്വകാര്യ ബസ്സുകളുടെ ഇത്തരം നിയമലംഘനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. 7 കിലോമീറ്ററിന് ഇടയില്‍ എട്ട് തവണയാണ് ഡ്രൈവര്‍ ഫോണ്‍ ചെയ്തത്. ഈ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വാഹനത്തിന്‍റെ പെര്‍മിറ്റ് റദ്ദാക്കുന്നത് അടക്കം ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments