Saturday, April 20, 2024

HomeNewsKeralaകണ്ണൂര്‍ വിമാനത്താവളത്തില്‍ കൂടുതല്‍ വിദേശ വിമാനങ്ങള്‍ അനുവദിക്കില്ല

കണ്ണൂര്‍ വിമാനത്താവളത്തില്‍ കൂടുതല്‍ വിദേശ വിമാനങ്ങള്‍ അനുവദിക്കില്ല

spot_img
spot_img

ന്യൂഡല്‍ഹി: മെട്രോ നഗരത്തിലല്ലാത്ത കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് വിദേശ വിമാന കമ്ബനികള്‍ക്ക് കൂടുതല്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാനാവില്ലെന്ന് കേന്ദ്ര വ്യേമയാന സഹമന്ത്രി റിട്ടയേഡ് ജനറല്‍ വി.കെ സിങ്ങ് ജോണ്‍ ബ്രിട്ടാസ് എം.പിയെ അറിയിച്ചു.

കേരളത്തില്‍ ഇപ്പോള്‍ തന്നെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങള്‍ക്ക് പോയിന്റ് ഓഫ് കോള്‍ പദവി ഉണ്ടെന്നും കണ്ണൂരിന് കൂടി നല്‍കില്ലെന്നും ജോണ്‍ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര വ്യോമയാന മന്ത്രി വ്യക്തമാക്കി.

വിദേശ വിമാന സര്‍വീസുകള്‍ക്ക് നിരവധി ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഇന്ത്യ അനുമതി നല്‍കുമ്ബോഴും തിരിച്ച്‌ ആ രാജ്യങ്ങളിലെ ഒന്നോ രണ്ടോ വിമാനത്താവളങ്ങളിലേക്ക് മാത്രമേ ഇന്ത്യന്‍ വിമാന കമ്ബനികള്‍ക്ക് അനുമതി നല്‍കുന്നുള്ളൂ എന്നും ഈ അസന്തുലിതത്വം മൂലമാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് എടുത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിലനില്‍പിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കേണ്ടത് അനിവാര്യമാണെന്നും കേന്ദ്രം നിഷേധാത്മകമായ നിലപാട് തുടരുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും ബ്രിട്ടാസ് പ്രതികരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments