തിരുവനന്തപുരം :വൺ ഇന്ത്യ വൺ പെൻഷൻ (OIOP) (51/IV/2022) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ നടത്തി. 2023 ഫെബ്രുവരി 13 രാവിലെ 11മണിക്ക് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച ധർണ്ണ , കുട്ടിമൂസ ആലപ്പുഴ ഉത്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റ് കവാടത്തിനു മുൻപിൽ കൂടിയ സമ്മേളനത്തിൽ ചന്ദ്രൻ കണ്ണൂർ അധ്യക്ഷത വഹിച്ചു. സംഘടനയുടെ നേതാക്കൾ ആയ തോമസ്കുട്ടി ആലപ്പുഴ, ജോൺ ബോസ്കോ തിരുവനന്തപുരം, ആന്റണി കോയിക്കര, റോയ് കൈനകരി, പ്രവീൺ, സുഗുണൻ, ജയ്സേനൻ മാള, രമേശൻ കണ്ടലൂർ , ഷൈബു ആലപ്പുഴ, മേരി കുളത്തുപ്പുഴ,ജയൻ അഞ്ചൽ, ബെന്നി മാള, ജോസഫ് വയനാട് പ്രസംഗിച്ചു. 60വയസ് കഴിഞ്ഞ എല്ലാ മുതിർന്ന പൗരൻ മാർക്കും പ്രതിമാസം 10000/ പെൻഷൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു. തുടർന്ന് എല്ലാ ജില്ലയിൽനിന്നും പ്രതിനിധികൾ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി . സംഘടനയുടെ ആശയം എഴുതി ആയിരകണക്കിന് പോസ്റ്റ് കാർഡുoകൾ മുഖ്യമന്ത്രിക്ക് അയക്കുകയും ചെയിതു.