മധ്യപ്രദേശിൽ ബസ് അപകടത്തിൽ പെട്ട ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ കുട്ടികളെല്ലാം സുരക്ഷിതര്‍. തലയ്ക്ക് പരുക്കേറ്റ എഡ്വിന്‍ എന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. അപകടത്തില്‍ മധ്യപ്രദേശുകാരനായ ക്ലീനര്‍ മരിച്ചു.
തൃശൂര്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്ന് പഠന യാത്രയ്ക്ക് മധ്യപ്രദേശില്‍ എത്തിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് മറിഞ്ഞത്.
കഴിഞ്ഞ പതിനാലിനാണ് ഇവര്‍ ഇരിങ്ങാലക്കുടയില്‍ നിന്നും വിനോദയാത്ര പോയത്. അവസാന വര്‍ഷ ജിയോളജി ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികളാണ് മധ്യപ്രദേശില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. ഏഴ് അധ്യാപകരും 60 വിദ്യാര്‍ഥികളും രണ്ട് ബസുകളിലാണ് യാത്ര ചെയ്തിരുന്നത്. ഇതില്‍ ഒരു ബസാണ് താഴ്ചയിലേയ്ക്ക് മറിഞ്ഞത്.