Friday, April 19, 2024

HomeNewsKeralaഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

spot_img
spot_img

കോഴിക്കോട് പയ്യോളി പെരുമാള്‍പുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കോഴിക്കോട് നിന്നും ഇരിങ്ങല്‍ കോട്ടക്കലിലേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്.

കാറിലുണ്ടായിരുന്ന ഇരിങ്ങല്‍ കോട്ടക്കല്‍ സ്വദേശികളായ അബൂബക്കര്‍ ( 70 ), അര്‍ഷാദ് (34) എന്നിവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാറില്‍ നിന്നും അസാധാരണമായ ശബ്ദമുണ്ടായതിനെ തുടര്‍ന്ന് ദേശീയ പാതയോരത്തേക്ക്
ഒതുക്കി നിര്‍ത്തിയ ശേഷം ഇരുവരും ഇറങ്ങിയോടുകയായിരുന്നു. കാറിന്റെ എഞ്ചിനുള്‍പ്പെടെയുള്ള മുന്‍ഭാഗം ഭാഗികമായി കത്തി നശിച്ചു.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ക്ക് തീപിടിച്ച സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. രണ്ട് ദിവസം മുമ്ബാണ് ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. ദേശീയപാതയില്‍ ഹരിപ്പാട് മാധവ ജംഗ്ഷന് സമീപമായിരുന്നു സംഭവം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments