ആര്‍എസ്‌എസ് – ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും പരസ്പര പൂരകങ്ങളെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചര്‍ച്ച ന്യൂനപക്ഷത്തിന് വേണ്ടിയല്ലെന്നും കോണ്‍ഗ്രസ് – ലീഗ്- വെല്‍ഫയര്‍ പാര്‍ട്ടി ത്രയത്തിന് ഇതില്‍ ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്ര സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെ ചോദ്യം ചെയ്ത മുഖ്യമന്ത്രി, മുസ്ലീങ്ങള്‍ വിവാഹ ബന്ധം വേര്‍പിരിയുന്നത് മാത്രം കുറ്റകൃത്യമാകുന്നെതെങ്ങനെയെന്ന് ചോദിച്ചു. ” കേന്ദ്രത്തിന്റെ വര്‍ഗീയ നിലപാടുകളോട് കോണ്‍ഗ്രസ് മൃദുസമീപനം പുലര്‍ത്തി സംസ്ഥാനത്തിനെതിരെ അവാസ്തവ പ്രചാരണങ്ങള്‍ നടത്തുകയാണ്, മുഖ്യമന്ത്രി കുറ്റപ്പെടുത്തി.