ടെലിവിഷന്‍ പരിപാടിക്കിടെ നടി നവ്യാ നായര്‍ സന്യാസിമാരെപ്പറ്റി നടത്തിയ പരാമര്‍ശത്തെ ട്രോളി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ‘പണ്ടത്തെ സന്യാസിമാര്‍ അവരുടെ ആന്തരികാവയവങ്ങള്‍ പുറത്തെടുത്ത് കഴുകി വൃത്തിയാക്കി തിരികെ വയ്ക്കുമായിരുന്നു’ എന്നാണ് നവ്യാ നായര്‍ പറഞ്ഞത്.
‘സന്യാസി 1: എന്റെ കിഡ്നി തെളങ്ങണ കണ്ടാ, സന്യാസി 2: അതൊക്കെ എന്ത്, എന്റെ ലിവര്‍ നോക്കിക്കെ’ എന്നാണ് എന്‍എസ് മാധവന്റെ ട്രോള്‍.
‘വെപ്പ് പല്ല് എടുത്ത് കഴുകുന്നത് കണ്ടതാവും ന്നേ..’ എന്നാണ് എന്‍എസ് മാധവന്റെ ട്വീറ്റില്‍ വന്നിട്ടുള്ള ഒരു കമന്റ്.
ഇത്തരത്തില്‍ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നവ്യയുടെ പരാമര്‍ശവുമായി ബന്ധപ്പെട്ട് നിറയുന്നത്. ഒരു പൊതുവേദിയില്‍ വസ്തുതയില്ലാത്ത കാര്യം പറയാമോയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
ഞാനേ കണ്ടുള്ളൂ… ഞാന്‍ മാത്രമേ കണ്ടുള്ളൂ… തുടങ്ങി നവ്യയുടെ തന്നെ സിനിമാ ഡയലോഗുകളും ട്രോളുകളില്‍ നിറയുന്നുണ്ട്. രാവണന്‍ ആക്രമിക്കാന്‍ വരുന്നതറിഞ്ഞ അഗസ്ത്യ മുനി ‘ ദുര്‍വസാവേ എന്റെ ഉണക്കാനിട്ട ചുവന്ന കിഡ്‌നി കണ്ടോ?’ എന്നു പറയുന്ന ട്രോളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.
അതേസമയം മുകേഷ് കൂടി പങ്കെടുത്ത ഒരു പരിപാടിയിൽ വച്ചാണ് നവ്യാനായർ ഈ പരാമർശം നടത്തിയത്. ഉടൻതന്നെ മുകേഷ് ഇതിനുള്ള മറുപടിയും നൽകി . ഇതിനെക്കുറിച്ച് താൻ കേട്ടിട്ടേയുള്ളൂ എന്നും സത്യാവസ്ഥ എന്താണെന്ന് അറിയില്ല എന്നും നവ്യാനായർ പറഞ്ഞപ്പോൾ ആയിരുന്നു മുകേഷ് ഇങ്ങനെ പറഞ്ഞത് – ഉവ്വ് ഉവ്വ് സത്യമാണ്. ഞാൻ കണ്ടിട്ടുണ്ട്. ഒരിക്കൽ സെക്കൻഡ് ഷോ കഴിഞ്ഞു വരുന്ന വഴിക്ക് രാത്രി കൊല്ലത്ത് വച്ച് കണ്ടിട്ടുണ്ട്, ഇതായിരുന്നു മുകേഷ് നൽകിയ മറുപടി.
സമൂഹമാധ്യമങ്ങൾ വഴിയാണ് എൻഎസ് മാധവൻ പ്രതികരണം നടത്തിയിരിക്കുന്നത്.
അതേസമയം ഇനിയെങ്കിലും ഇതുപോലെയുള്ള മണ്ടത്തരങ്ങൾ പറയരുത് എന്നാണ് നവ്യ നായരുടെ ആരാധകർ ഇപ്പോൾ ഇവരോട് പറയുന്നത്.