Friday, March 24, 2023

HomeNewsKeralaനടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യ‍ർ വിചാരണക്കോടതിയിൽ ഹാജരായി

നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യ‍ർ വിചാരണക്കോടതിയിൽ ഹാജരായി

spot_img
spot_img

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ രണ്ടാം ഘട്ട വിസ്താരത്തിനായി മഞ്ജു വാര്യർ കൊച്ചിയിലെ കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ സാക്ഷിയായിട്ടാണ് നടി എത്തിയിരിക്കുന്നത്. കേസിലെ വിചാരണയുടെ തുടക്കഘട്ടത്തിലും മഞ്ജു എത്തിയിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ലഭിച്ച തെളിവുകളെ ആസ്പദമാക്കി തയാറാക്കിയ അധിക കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് മഞ്ജുവിനെ വിസ്തരിക്കുന്നത്.

മുൻഭർത്താവും നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയുമായ ദിലീപിന്റെയും സഹോദരന്റെയും, സഹോദരിയുടെയും, സഹോദരി ഭർത്താവിന്റെയും ശബ്ദം തിരിച്ചറിയുക എന്നതാണ് വിസ്താരത്തിലൂടെ പ്രോസിക്യൂഷൻ ഉദ്ദേശിക്കുന്നത്. ബാലചന്ദ്രകുമാർ ഹാ‍ജരാക്കിയ ദിലീപിന്റെ ശബ്ദമടങ്ങിയ ഡിജിറ്റഷ തെളിവുകളെ ആസ്പദമാക്കിയാണ് വിസ്താരം.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments