Friday, April 19, 2024

HomeNewsKeralaസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസ്: ഒരാള്‍ അറസ്റ്റില്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസ്: ഒരാള്‍ അറസ്റ്റില്‍

spot_img
spot_img

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് കാരിയര്‍ ആക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ ബോണി എന്നയാളാണ് പിടിയിലായത്. ഇയാള്‍ മയക്കുമരുന്ന് കച്ചവട സംഘത്തിലെ അംഗമാണെന്ന് പൊലീസ് പറഞ്ഞു.

ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ലഹരിക്കെണിയില്‍പ്പെടുത്തി മയക്കുമരുന്ന് കാരിയറാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട്, കുട്ടിയുടെ വെളിപ്പെടുത്തലില്‍ പറയുന്ന പത്തുപേരുടെയും സാക്ഷികളുടെയും അടക്കം 20 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുക്കളാണ് ഒമ്ബതാം ക്ലാസുകാരിയായ പെണ്‍കുട്ടിക്ക് ലഹരി ഉപയോഗത്തിന് പ്രേരണയായത്.

ഇന്‍റര്‍നെറ്റ് വഴി ലഹരി ഉപയോഗിക്കാനും ഈ സംഘം പെണ്‍കുട്ടിയെ പഠിപ്പിച്ചു. ഏഴാം ക്ലാസ് മുതല്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

കുട്ടിയുടെ വീടും സ്‌കൂളും കേന്ദ്രീകരിച്ച്‌ വിപുലമായ അന്വേഷണമാണ് നടത്തിവരുന്നതെന്ന് അന്വേഷണസംഘ തലവന്‍ സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രകാശന്‍ പടന്നയില്‍ പറഞ്ഞു. മകളെ നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ കൊല്ലുമെന്ന് ലഹരിസംഘം ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു.

ലഹരിമാഫിയയുടെ ഭീഷണി കണക്കിലെടുത്ത് വിദ്യാര്‍ത്ഥിനിയുടെ സുരക്ഷ കൂട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments