Sunday, March 26, 2023

HomeNewsKeralaഅമിതജോലി ഭാരം, മനോവിഷമം; പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി

അമിതജോലി ഭാരം, മനോവിഷമം; പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി

spot_img
spot_img

കോട്ടയം: കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ബഷീറിനെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്..

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

ഇന്ന് പുലര്‍ച്ചെ മുതലാണ് സിവില്‍ പൊലീസ് ഓഫീസര്‍ ബഷീറിനെ കാണാതായത്. വാറണ്ട് പ്രതിയെ അറസ്റ്റ് ചെയ്യാനായി പുലര്‍ച്ചെ അഞ്ച് മണിക്ക് സ്റ്റേഷനില്‍ എത്താന്‍ സഹപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം എത്താത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പിന്നീട് അദ്ദേഹത്തിന്റെ ക്വാട്ടേഴ്‌സില്‍ ചെന്നുനോക്കിയപ്പോള്‍ രാവിലെ ഇറങ്ങിയതായി ഭാര്യ അറിയിച്ചു. വീണ്ടും ഫോണ്‍ വിളിച്ചപ്പോഴാണ് വീടിനകത്ത് നിന്ന് ഫോണ്‍ റിങ് ചെയ്യുന്നത് ശ്രദ്ധയിപ്പെട്ടത്. പഴ്‌സും വീട്ടിനകത്ത് കണ്ടെത്തിയതോടെയാണ് ഇയാളെ കാണാനില്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസുകാരന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി കണ്ടെത്തി. അവിടെ നിന്ന് ട്രെയിന്‍ കയറി എങ്ങോട്ടെങ്കിലും പോയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്.

കുറച്ചുദിവസമായി തൊഴില്‍പരമായുള്ള സമ്മര്‍ദം കാരണം വലിയ മനോവിഷമത്തിലായിരുന്നു ബഷീര്‍ എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ലോങ് പെന്‍ഡിങ്ങായി കിടക്കുന്ന അന്‍പതോളം വാറണ്ടുകള്‍ നടപ്പാക്കേണ്ട ചുമതല ബഷീറിനുണ്ടായിരുന്നു. അതില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്ന് മേല്‍ ഉദ്യോഗസ്ഥര്‍ ബഷീറിനെ കഴിഞ്ഞ ദിവസം ശാസിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments