കൊച്ചി : മുതിർന്ന മാധ്യമപ്രവർത്തകനും ‘ദി ഹിന്ദു’ മുൻ ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന ആർ മാധവൻനായർ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച്ച രാത്രി കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലായിരുന്നു അന്ത്യം, വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു.
ദീർഘകാലം ദി ഹിന്ദുവിന്റെ കോഴിക്കോട് ബ്യൂറോ ചീഫ് ആയിരുന്ന ഇദ്ദേഹം ഒരു മാസംമുമ്പ് എറണാകുളത്ത് നെടുമ്പാശേരിയിലേക്ക് താമസം മാറിയിരുന്നു.
സംസ്‌കാരം നടന്നു.
ഭാര്യ: ഡോ. സുചേത നായർ (കാലടി സംസ്കൃത സർവകലാശാല മുൻ പ്രൊ വൈസ് ചാൻസലർ, കാലിക്കറ്റ് സർവകലാശാല മാസ് കമ്യൂണിക്കേഷൻ വിഭാഗം മുൻ മേധാവി). മക്കൾ: അഞ്ജന കൃഷ്ണ, അഞ്ജലി കൃഷ്ണ.