Friday, April 19, 2024

HomeNewsKeralaകൃഷി പഠിക്കാൻ പോയി ഇസ്രായേലിൽ മുങ്ങിയ ബിജു കുര്യനെ കണ്ടെത്തി; നാളെ നാട്ടിലെത്തും

കൃഷി പഠിക്കാൻ പോയി ഇസ്രായേലിൽ മുങ്ങിയ ബിജു കുര്യനെ കണ്ടെത്തി; നാളെ നാട്ടിലെത്തും

spot_img
spot_img

തിരുവനന്തപുരം: കൃഷി പഠിക്കാനായി കേരളത്തില്‍ നിന്ന് ഇസ്രായേലില്‍ എത്തിയ സംഘത്തില്‍ നിന്ന് കാണാതായ ബിജു കുര്യനെ കണ്ടെത്തി.

ബിജു തിങ്കളാഴ്ച കേരളത്തിലെത്തുമെന്ന് സഹോദരന്‍ പറഞ്ഞതായി കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബിജു കോഴിക്കോട്ടെത്തുമെന്നും സഹോദരന്‍ പറഞ്ഞു. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് സംഘത്തില്‍ നിന്ന് മുങ്ങിയതെന്നാണ് കണ്ണൂര്‍ സ്വദേശിയായ ബിജുവിന്റെ വാദം.

സംഘത്തില്‍ നിന്ന് മുങ്ങിയ ബിജു ജറൂസലമിലേക്കും പിന്നീട് ബെത് ലഹേമിലേക്കും പോയി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇസ്രയേലില്‍ മുങ്ങിയത് ബത്‌ലഹേം കാണാനാണെന്ന് ബിജു പറഞ്ഞതായി സഹോദരന്‍ ബെന്നി പറഞ്ഞു. ബെത് ലഹേമില്‍ ഒരു ദിവസം ചെലവഴിച്ച്‌ പിറ്റേന്ന് സംഘത്തോടൊപ്പം ചേര്‍ന്ന് നാട്ടിലേക്ക് മടങ്ങാനായിരുന്നു തീരുമാനം.

സംസ്ഥാന കൃഷി വകുപ്പാണ് ആധുനിക കൃഷിരീതി പരിശീലനത്തിനായി ബിജു ഉള്‍പ്പെടെയുള്ള 27 കര്‍ഷകരെ ഇസ്രയേലിലേക്ക് അയച്ചത്. എന്നാല്‍ ഫെബ്രുവരി 17ന് രാത്രി ബിജുവിനെ ഹോട്ടലില്‍നിന്ന് കാണാതാവുകയായിരുന്നു. താമസിക്കുന്ന ഹോട്ടലില്‍നിന്ന് ഭക്ഷണത്തിനായി മറ്റൊരു ഹോട്ടലിലേക്ക് പോകാനൊരുങ്ങവെ ബിജു വാഹനത്തില്‍ കയറിയില്ലെന്ന് കണ്ടെത്തി.

സംഘത്തിനൊപ്പമുണ്ടായിരുന്ന കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ ബി. അശോക് സെക്രട്ടറി വിവരം ഇസ്രായേല്‍ എംബസിയിലും വിവരം അറിയിച്ചു. സംസ്ഥാന സര്‍ക്കാരിനെയും കാര്യങ്ങള്‍ ധരിപ്പിച്ചു. ഒരാഴ്ചയായി ബിജുവിനായി ഇസ്രായേല്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.

അതിനിടെ, താന്‍ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ട എന്നും പറഞ്ഞ് ബിജു കുടുംബാംഗങ്ങള്‍ക്ക് വാട്സാപ്പില്‍ സന്ദേശം അയച്ചു. സംഘത്തില്‍ നിന്ന് മുങ്ങിയ ബിജുവിനെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി. അതിനിടെ, കൃഷിമന്ത്രി പി. പ്രസാദിനോട് ബിജു കുര്യന്‍ ക്ഷമാപണം നടത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments