Friday, April 19, 2024

HomeNewsKeralaകോട്ടയത്ത് മെത്ത നിര്‍മ്മാണശാലയില്‍ വന്‍ തീപിടിത്തം

കോട്ടയത്ത് മെത്ത നിര്‍മ്മാണശാലയില്‍ വന്‍ തീപിടിത്തം

spot_img
spot_img

കോട്ടയം: വയലായില്‍ മെത്ത നിര്‍മ്മാണ കമ്ബനിയില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്ക് 12 മണിയോടെയാണ് വയലാ ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന റോയല്‍ ഫോം ഇന്‍ഡസ്ഡ്രീസ് എന്ന കിടക്ക നിര്‍മാണ ശാലയില്‍ തീപിടിത്തം ഉണ്ടായത്.

കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു.

ബെഡ് നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതിനാല്‍ വളരെപ്പെട്ടെന്നുതന്നെ തീ ആളിപ്പടരുകയായിരുന്നു.പാലാ, കടുത്തുരുത്തി ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് നാല് യൂണിറ്റ് ഫയര്‍എഞ്ചിനുകള്‍ എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തില്‍ ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments