തിരുവനന്തപുരം: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും സംഘപരിവാറിനും സി.ബി.ഐക്കുമെതിരെ പ്രതികരിച്ച്‌മുഖ്യമന്ത്രി പിണറായി വിജയന്‍.
വിയോജിപ്പിന്‍റെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് സംഘപരിവാറിന്‍റെ സ്വഭാവമാണെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റ് അത്തരം ശ്രമങ്ങളുടെ ഏറ്റവും പുതിയ അധ്യായമാണെന്നും പിണറായി പറഞ്ഞു.
“വിയോജിപ്പിന്‍റെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് സംഘപരിവാറിന്‍റെ സ്വഭാവമാണ്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റ് അത്തരം ശ്രമങ്ങളുടെ ഏറ്റവും പുതിയ അധ്യായമാണ്. സി.ബി.ഐ ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ അലോസരപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുക എന്നതിനര്‍ത്ഥം ജനാധിപത്യത്തെ തന്നെ അപ്രസക്തമാക്കുക എന്നാണ്.
സാമ്ബത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയാത്തതില്‍ രാജ്യവ്യാപകമായി അസംതൃപ്തി വര്‍ദ്ധിക്കുകയാണ്. ആ ജനരോഷത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രങ്ങളാണിത്. ഇത്തരം അധികാര ദുര്‍വിനിയോഗങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതികരിക്കണം. നമ്മുടെ രാജ്യത്തിന്‍റെയും ഭരണഘടനയുടെയും അടിത്തറയ്ക്ക് നേരെയുള്ള ആക്രമണങ്ങളെ ശക്തമായി എതിര്‍ക്കണം” മുഖ്യമന്ത്രി പറഞ്ഞു.