Tuesday, April 16, 2024

HomeNewsKeralaപ്രൊഫ. സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി

പ്രൊഫ. സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി

spot_img
spot_img

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല താൽകാലിക വിസി സിസ തോമസിനെതിരെ സർക്കാർ നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി. മുൻ കെടിയു വിസി ഡോ. എം എസ് രാജശ്രീക്ക് പകരമായിരുന്നു സിസ തോമസിനെ താൽകാലിക വിസിയായി നിയമിച്ചത്. സിസക്ക് പുതിയ തസ്തിക പിന്നീട് തീരുമാനിക്കുമെന്നാണ് വിശദീകരണം.

ജോയിന്റ് ഡയറക്ടർ ആയിരിക്കെയായിരുന്നു ഗവർണർ സിസ തോമസിനെ കെടിയു വിസിയാക്കിയത്. സിസ തോമസിനെതിരായ നടപടി വിസി നിയമനത്തെ ബാധിക്കില്ലെങ്കിലും സർക്കാർ പോരിന് തന്നെയാണ്. സുപ്രീംകോടതി വിസി സ്ഥാനത്ത് നിന്നും പുറത്താക്കിയ രാജശ്രീക്ക് ഇത് വരെ നിയമനം നൽകിയിരുന്നില്ല.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്‍റ് ഡയറക്‌ടര്‍ സ്ഥാനത്തിരിക്കെയാണ് സിസാ തോമസിനെ കെടിയു വിസിയായി താത്കാലികമായി നിയമിച്ചത്. ഗവര്‍ണറാണ് ഈ നിയമം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments