Sunday, July 14, 2024

HomeNewsKeralaസഭാ ഭൂമി ഇടപാട്; അന്വേഷണം സ്റ്റേ ചെയ്യണം, കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സുപ്രീം കോടതിയില്‍

സഭാ ഭൂമി ഇടപാട്; അന്വേഷണം സ്റ്റേ ചെയ്യണം, കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സുപ്രീം കോടതിയില്‍

spot_img
spot_img

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പള്ളി വക സ്വത്തുകളില്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം അന്വേഷണം നടത്തരുത്.

സംശയത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉത്തരവിടാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് കര്‍ദിനാള്‍ ആലഞ്ചേരി കോടതിയില്‍ പറഞ്ഞു.

കാക്കനാട് ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

സഭ കൈമാറിയത് സര്‍ക്കാര്‍ ഭൂമി ആണോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments