Friday, January 17, 2025

HomeNewsKeralaഇടുക്കി അണക്കെട്ടിന്റെ സംഭരണിക്കുള്ളില്‍ തലയോട്ടി കണ്ടെത്തി

ഇടുക്കി അണക്കെട്ടിന്റെ സംഭരണിക്കുള്ളില്‍ തലയോട്ടി കണ്ടെത്തി

spot_img
spot_img

ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ സംഭരണിക്കുള്ളില്‍ തലയോട്ടി കണ്ടെത്തി. കോടാലിപ്പാറക്കും അയ്യപ്പന്‍ കോവില്‍ തൂക്കുപാലത്തിനും ഇടയിലാണ് തലയോട്ടി കണ്ടെത്തിയത്. ജലാശയത്തില്‍ മീന്‍ പിടിക്കാന്‍ പോയവരാണ് തലയോട്ടി കണ്ടത്.

തുടര്‍ന്ന് ഇവര്‍ കട്ടപ്പന പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തലയോട്ടിക്ക് ഏറെക്കാലത്തെ പഴക്കം ഉള്ളതായാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. മഴക്കാലത്ത് എവിടെ നിന്നെങ്കിലും ഒഴുകി ജലാശയത്തില്‍ എത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments