Sunday, February 16, 2025

HomeNewsKeralaവധഗൂഢാലോചന കേസില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍

വധഗൂഢാലോചന കേസില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍

spot_img
spot_img

കൊച്ചി: നടന്‍ ദിലീപിനെതിരായ വധഗൂഢാലോചന കേസ് സിബിഐയ്ക്ക് വിട്ടുകൂടെയെന്ന ഹൈക്കോടതി ചോദ്യത്തെ എതിര്‍ത്ത് സര്‍ക്കാര്‍. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും, അന്വേഷണത്തില്‍ ആര്‍ക്കും പരാതിയില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. 

ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് വധഗൂഢാലോചന, അതുകൊണ്ട് സിബിഐയ്ക്ക് വിടേണ്ട ആവശ്യമില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.  അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മറ്റെന്തെങ്കിലും താല്‍പര്യങ്ങളുണ്ടോ എന്നും കോടതി ചോദിച്ചു.

നേരത്തെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കുന്നില്ലായെങ്കില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്. വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പരിഗണിക്കവേ ആണ് ഹൈക്കോടതിയുടെ ചോദ്യം.

കഴിഞ്ഞ ദിവസം വാദം നടക്കവെ വെറും വാക്ക് പറഞ്ഞത് ഗൂഢാലോചന ആകുമോ എന്നതടക്കമുള്ള ചില ചോദ്യങ്ങള്‍ ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ദിലീപിനെതിരെ കൃത്യമായി തെളിവുകളുണ്ടെന്നും ബാലചന്ദ്ര കുമാറിന്റെ മൊഴിയടക്കം ഇക്കാര്യം സ്ഥിരീകരിക്കുന്നതാണെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments