Thursday, March 28, 2024

HomeNewsKeralaസംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയും നര്‍ത്തകിയുമായ ഷീബ അന്തരിച്ചു

സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയും നര്‍ത്തകിയുമായ ഷീബ അന്തരിച്ചു

spot_img
spot_img

തിരുവനന്തപുരം: സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യ നര്‍ത്തകിയും അവതാരകയും ടെലിവിഷന്‍ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്ന ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു.

അര്‍ബുദത്തത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

എറണാകുളം ചേന്ദമംഗലം സ്വദേശിയാണ് എസ്ബിഐ ഉദ്യോഗസ്ഥയായ ഷീബ. ദൂരദര്‍ശനിലെ ആദ്യകാല അനൗണ്‍സറായിരുന്നു. നിരവധി പരിപാടികളുടെ അവതാരകയും പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പരസ്യസംവിധായകനും നിര്‍മാതാവുമായ വിഷ്ണു ശ്യാമപ്രസാദ്, വിദ്യാര്‍ഥിനിയായ ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കള്‍.

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ.രാജഗോപാല്‍ ഭര്‍ത്താവിന്റെ പിതാവാണ്.

സംസ്‌കാരം ബുധനാഴ്ച ഉച്ചയ്‌ക്ക് 3.30-ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments