Tuesday, April 16, 2024

HomeNewsKeralaയുവതിയുടെ വയറ്റില്‍ കണ്ടെത്തിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളജിന്റെതല്ല; വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട്

യുവതിയുടെ വയറ്റില്‍ കണ്ടെത്തിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളജിന്റെതല്ല; വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട്

spot_img
spot_img

തിരുവനന്തപുരം: അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ വിദഗ്ധ സംഘം സര്‍കാരിന് അന്വേഷണ റിപോർട്ട് സമര്‍പിച്ചു. കത്രിക കോഴിക്കോട് മെഡിക്കല്‍ കോളജിന്റേതല്ലെന്ന് വിശദാന്വേഷണത്തില്‍ കണ്ടെത്തിയതായാണ് റിപോര്‍ട്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറന്നുവച്ചത് .

2017 നവംബര്‍ മുപ്പതിനായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടന്നത്. ആ ശസ്ത്രക്രിയക്കിടെയാണ് വയറ്റില്‍ കത്രിക മറന്നുവച്ചത്. അഞ്ചുവര്‍ഷം വയറ്റില്‍ കത്രികയുമായി ഹര്‍ഷിന ജീവിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 17ന് മെഡിക്കല്‍ കോളജില്‍ വച്ചുതന്നെ ഈ കത്രിക പുറത്തെടുത്തു. തുടര്‍ന്ന് 10 ദിവസം കഴിഞ്ഞ് ആരോഗ്യമന്ത്രിക്ക് പരാതിയും നല്‍കി.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്‍സ്ട്രമെന്റല്‍ രെജിസ്റ്റര്‍ ഉള്‍പെടെ എല്ലാ രേഖകളും ഉണ്ടായിരുന്നു. ആ പരിശോധനകളില്‍ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല. അതിന് മുമ്പ് 2012ലും 2016ലും സിസേറിയന്‍ നടത്തിയത് താമരശേരി ആശുപത്രിയിലാണ്. എന്നാല്‍ ആ കാലഘട്ടത്തിലൊന്നും ഇന്‍സ്ട്രമെന്റല്‍ രെജിസ്റ്റര്‍ ഇല്ലാത്തതിനാല്‍ കത്രിക എവിടത്തെയാണെന്ന് മെഡിക്കല്‍ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. കാലപ്പഴക്കം നിര്‍ണയിക്കാന്‍ ഫോറന്‍സിക് വിഭാഗത്തത്തിന്റെ സഹായവും തേടിയിരുന്നു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് രണ്ട് സമിതിയെ കൊണ്ട് അന്വേഷണം നടത്തിയിരുന്നു. രണ്ടിലും കത്രിക കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയുടേതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments