Friday, April 19, 2024

HomeNewsKeralaമാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് സിപി‌ഐ

മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് സിപി‌ഐ

spot_img
spot_img

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ തീപിടിത്തമുണ്ടായതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണവുമായി സിപി‌ഐ. കരാര്‍ കമ്ബനിയുടെ കാലാവധി തീര്‍ന്നതിന് പിറ്റേന്നാണ് തീപിടിത്തമുണ്ടാ‌യതെന്നും കരാര്‍ നീട്ടിനല്‍കാനുള്ള മേയര്‍ എം.അനില്‍കുമാറിന്‍റെ ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നും സിപിഐ കൊച്ചി കോര്‍പ്പറേഷന്‍ പാര്‍ലമെന്‍ററികാര്യ സെക്രട്ടറി സി.എ.ഷക്കീര്‍ പറഞ്ഞു.ടെന്‍ഡര്‍ നടപടികള്‍ അട്ടിമറിച്ചെന്നും എല്‍ഡിഎഫില്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും ഷക്കീര്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചി മേയറും സിപിഎം നേതാവുമായ എം.അനില്‍കുമാറിനെതിരേ നേരത്തെയും സിപിഐ പല വിഷ‌യങ്ങളിലും ആരോപണമുന്നയിച്ചിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ തീപിടിത്തമുണ്ടാ‌യത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments