തിരുവനന്തപുരം : ലൈഫ് മിഷനിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ എംഎല്‍എ മാത്യു കുഴല്‍ നാടന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കി.
ശിവശങ്കറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയെ കുറിച്ച് പരാമര്‍ശമുണ്ട് എന്ന ഭാഗമാണ് സഭാ രേഖകളില്‍ ഒഴിവാക്കി. സ്വപ്ന സുരേഷ് ക്ലിഫ് ഹൗസില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു എന്ന് പരാമര്‍ശവും സഭാ രേഖകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റിമാന്‍ഡ് റിപ്പോര്‍ട്ട് വായിക്കുന്നതും രേഖയില്‍ നിന്ന് ഒഴിവാക്കി. കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്ന നിലയ്ക്കാണ് നടപടി.