Wednesday, March 22, 2023

HomeNewsKeralaജനകീയ പ്രതിരോധ യാത്രയിൽ പങ്കെടുത്ത് ഇ.പി ജയരാജൻ

ജനകീയ പ്രതിരോധ യാത്രയിൽ പങ്കെടുത്ത് ഇ.പി ജയരാജൻ

spot_img
spot_img

തൃശ്ശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ പങ്കെടുത്ത് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജൻ. ഇന്ന് തൃശ്ശൂർ ജില്ലയിൽ പ്രവേശിച്ച ജാഥയ്ക്ക് പന്ത്രണ്ട് ഇടങ്ങളിൽ സ്വീകരണം നൽകിയിരുന്നു. തേക്കിൻകാട് മൈതാനത്ത് വൈകീട്ട് അഞ്ച് മണിക്ക് നടന്ന പൊതുസമ്മേളനത്തിലാണ് ഇപി ജയരാജൻ എത്തിയത്.

കഴിഞ്ഞ മാസം 20ന് കാസർകോട് നിന്ന് തുടങ്ങിയ ജാഥയിൽ ഇപി ഇതുവരെ പങ്കെടുക്കാത്തിരുന്നത് വലിയ വിവാദമായിരുന്നു. റിസോർട്ട് വിവാദത്തിൽ പാർട്ടിയോട് അകന്ന ജയരാജൻ അതൃപ്തി തുടരുന്നതിൻ്റെ ഭാഗമായിട്ടാണ് ജാഥയോട് നിസ്സഹകരണം പുലര്‍ത്തിയത്. ഒടുവിൽ മുഖ്യമന്ത്രി അടക്കം ഇടപെട്ട് നടത്തിയ അനുരജ്ഞന നീക്കത്തിനൊടുവിലാണ് ജാഥയിൽ ഇപി പങ്കെടുക്കുന്നതെന്നാണ് വിവരം. അവയ്ലബിൾ സെക്രട്ടറിയേറ്റലും ഇന്ന് ഇപി പങ്കെടുത്തിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments