Friday, April 19, 2024

HomeNewsKeralaനടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയ്ക്ക് ജാമ്യം ഇല്ല

നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയ്ക്ക് ജാമ്യം ഇല്ല

spot_img
spot_img

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയ്ക്ക് ജാമ്യം ഇല്ല. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

വിചാരണ അനന്തമായി നീണ്ടുപോകുകയാണെന്നും 6 വര്‍ഷമായി ജാമ്യമില്ലാതെ ജയിലിലാണെന്നുമായിരുന്നു സുനിലിന്‍റെ വാദം.

അതേസമയം നടിയ്ക്ക് നേരെ ഉണ്ടായത് ക്രൂരമായ ആക്രമണമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. നടിയുടെ മൊഴി പ്രഥമ ദൃഷ്ട്യാ തന്നെ ഇത് തെളിയിക്കുന്നുവെന്നും കോടതി നേരത്തെ പറഞ്ഞിരുന്നു. മുദ്ര വെച്ച കവറില്‍ ഹാജരാക്കിയ മൊഴി പകര്‍പ്പ് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമര്‍ശം.

വിചാരണ നടക്കുന്ന ദിവസങ്ങളില്‍ പള്‍സര്‍ സുനിയെ കോടതിയില്‍ നേരിട്ട് ഹാജരാക്കണമെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വിചാരണ നടപടികള്‍ക്കായി തന്നെ വീഡിയോ കോണ്‍ഫറന്‍സിംങ് വഴി ഹാജരാക്കുന്നത് ചോദ്യം ചെയ്ത് സുനി കോടതിയില്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments