Thursday, December 7, 2023

HomeNewsKeralaആറ്റുകാല്‍ പൊങ്കാല: തയ്യാറെടുപ്പുകളുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

ആറ്റുകാല്‍ പൊങ്കാല: തയ്യാറെടുപ്പുകളുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

spot_img
spot_img

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശങ്ങള്‍ നല്‍കി.

പൊങ്കാല സാമഗ്രികള്‍ പൊതിഞ്ഞും കവറുകളിലും പൊങ്കാലയിടങ്ങളില്‍ എത്തുമ്ബോള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണം.

ഉച്ചഭാഷിണികളും മറ്റ് ശബ്ദോപകരണങ്ങളും പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതിയിന്മേല്‍ പൊലീസ് വകുപ്പ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സഹായം ആവശ്യപ്പെടുന്ന ഘട്ടങ്ങളില്‍ തത്സമയം ശബ്ദപരിധി അളന്ന് ബോര്‍ഡ് കൈമാറുന്നതാണ്.

പൊങ്കാല കലത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച്‌ വ്യക്തത വരുത്തുന്നതിനായി കോര്‍പ്പറേഷന്‍ എന്‍ ഐ എസ് ടി യുമായി സഹകരിച്ച്‌ നടപടി കൈക്കൊള്ളുന്നുണ്ട്. പൊങ്കാല ദിവസത്തിന് മുന്‍പും അന്നേദിവസവും അതിനുശേഷവും അന്തരീക്ഷ ഗുണനിലവാരം പരിശോധിക്കുന്നതിന് ബോര്‍ഡ് നടപടികൈക്കൊണ്ടിട്ടുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments