Friday, October 4, 2024

HomeNewsKeralaബ്രഹ്മപുരം ; മരുമകന് കരാര്‍ കിട്ടിയതില്‍ ദുരൂഹതയുണ്ടെങ്കില്‍ അന്വേഷിക്കട്ടെ: വൈക്കം വിശ്വന്‍

ബ്രഹ്മപുരം ; മരുമകന് കരാര്‍ കിട്ടിയതില്‍ ദുരൂഹതയുണ്ടെങ്കില്‍ അന്വേഷിക്കട്ടെ: വൈക്കം വിശ്വന്‍

spot_img
spot_img

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വിഷയത്തില്‍ തെന്‍റ മരുമകന് കരാര്‍ കിട്ടിയതില്‍ ദുരൂഹതയുണ്ടെങ്കില്‍ അത് അന്വേഷിക്കട്ടെയെന്ന് മുതിര്‍ന്ന സി.പി.എം.

നേതാവ് വൈക്കം വിശ്വന്‍. തന്റെ ബന്ധുക്കള്‍ക്കോ വേണ്ടപ്പെട്ടവര്‍ക്കോ വേണ്ടി സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയ അനുഭവം ഇല്ല. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ മേയര്‍ തന്നെ വെല്ലുവിളിക്കുന്നത് കണ്ടിരുന്നു. ടോണി ചമ്മണിക്കെതിരെ മനഷ്ട്ട കേസ് നല്‍കും. ഇവര്‍ മാത്രമല്ലല്ലോ അവിടെയുള്ള കമ്ബനി.

മുഖ്യമന്ത്രിയുമായി തനിക്ക് നല്ല സൗഹൃദമെന്നൊക്കെയാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം. ഞങ്ങള്‍ ഒന്നിച്ച്‌ സംഘടനാ പ്രവര്‍ത്തനം നടത്തിയവരാണ്. വിദ്യാര്‍ഥി കാലം മുതല്‍ സംഘടനാ ചുമതലകള്‍ വഹിച്ചുവരുന്നവരാണ്. കുടുംബകാര്യങ്ങളൊന്നും മുഖ്യമന്ത്രിയോട് പറഞ്ഞിട്ടില്ല. മരുമകനെയൊക്കെ അദ്ദേഹത്തിന് അറിയുമോയെന്ന് പോലും അറിയില്ല. സി.പി.എമ്മിനെ ഇകഴ്ത്തികാട്ടാനും അഴിമതിയുടെ പുകമറ സൃഷ്ടിക്കാനുമുള്ള ഇപ്പോഴത്തെ ശ്രമെമന്നും വൈക്കം വിശ്വം കുറ്റപ്പെടുത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments