Thursday, April 18, 2024

HomeNewsKeralaവൈദേകം റിസോര്‍ടിന്റെ സാമ്പത്തിക രേഖകളുടെ പരിശോധന ആരംഭിച്ച് ആദായ നികുതി വകുപ്പ് 

വൈദേകം റിസോര്‍ടിന്റെ സാമ്പത്തിക രേഖകളുടെ പരിശോധന ആരംഭിച്ച് ആദായ നികുതി വകുപ്പ് 

spot_img
spot_img

കണ്ണൂര്‍: ഇ പി ജയരാജന്റെ കുടുംബത്തിനെതിരെ കേന്ദ്ര ഏജന്‍സിയായ ആദായനികുതി വകുപ്പ് നടപടി ശക്തമാക്കി.

എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്രകമിറ്റി അംഗവുമായ ഇ പി ജയരാജന്റെ ഭാര്യ പികെ ഇന്ദിര ചെയര്‍പേഴ്സനായ കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ടിന്റെ രേഖകള്‍ പരിശോധിക്കാനായാണ് ആദായ നികുതി വകുപ്പ് നീക്കം നടത്തുന്നത്.

ഇവര്‍ ആവശ്യപ്പെട്ട രേഖകള്‍ റിസോര്‍ട് അധികൃതര്‍ കണ്ണൂര്‍ ആദായ നികുതി ഓഫിസില്‍ ഹാജരാക്കിയിട്ടുണ്ട്. നിക്ഷേപകരുടെ വിവരങ്ങളും ടി ഡി എസ് കണക്കുകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം റിസോര്‍ട് നടത്തിപ്പുകാര്‍ക്ക് നോടീസ് നല്‍കിയിരുന്നു. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ കംപനി പ്രതിനിധി കണ്ണൂരിലെ ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് ഹാജരായാണ് രേഖകള്‍ കൈമാറിയത്.

ഈ മാസം രണ്ടിനാണ് ആദായനികുതി വകുപ്പിന്റെ പ്രത്യേക സംഘം വൈദേകം റിസോര്‍ടില്‍ പരിശോധന നടത്തിയത്. എട്ട് മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ഹാര്‍ഡ് ഡിസ്‌കുകളും രേഖകളും പിടിച്ചെടുത്തിരുന്നു. പിന്നാലെയാണ് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച് ചെയര്‍ പേഴ്സന്‍ പി കെ ഇന്ദിരക്ക് ആദായനികുതി വകുപ്പ് നോടീസ് നല്‍കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments