Friday, March 29, 2024

HomeNewsKeralaഎറണാകുളത്ത് പുതിയ കലക്ടര്‍ ചുമതലയേറ്റു; ചടങ്ങുകളിൽ പങ്കെടുക്കാതെ രേണുരാജ്

എറണാകുളത്ത് പുതിയ കലക്ടര്‍ ചുമതലയേറ്റു; ചടങ്ങുകളിൽ പങ്കെടുക്കാതെ രേണുരാജ്

spot_img
spot_img

കൊച്ചി: പുതിയ കളക്ടര്‍ക്ക് ചുമതല കൈമാറുന്ന ചടങ്ങിലും യാത്രയയപ്പ് ചടങ്ങിലും പങ്കെടുക്കാതെ എറണാകുളം ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് സ്ഥലം മാറ്റം ലഭിച്ച രേണുരാജ്.

ചുമതലയേല്‍ക്കുന്ന എന്‍എസ്കെ ഉമേഷിന് ചുമതല കൈമാറാന്‍ വരുമെന്ന് അറിയിച്ചെങ്കിലും അവസാന നിമിഷം പിന്‍വാങ്ങുകയായിരുന്നു. അതേസമയം, എറണാകുളം ജില്ലാ കളക്ടറായി എന്‍ എസ് കെ ഉമേഷ് ചുമതലയേറ്റു.

ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാന്‍ രേണുരാജ് മികച്ച ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് പുതിയ കളക്ടര്‍ അറിയിച്ചു. ആക്ഷന്‍ പ്ലാന്‍ നടപ്പാക്കും. ജനങ്ങള്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷ. മാലിന്യ നിര്‍മാര്‍ജനത്തിന് ഹ്രസ്വ, ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എറണാകുളം കളക്ടറായിരുന്ന രേണുരാജിനെ സ്ഥലം മാറ്റിയത് സ്വാഭാവിക നടപടിക്രമമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments