കൊച്ചി: തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ മന്ത്രി ആന്‍റണി രാജുവിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി.
എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ആന്‍റണി രാജുവും കോടതി ക്ലര്‍ക്ക് ജോസും നല്‍കിയ ഹര്‍ജികളിലാണ് കോടതിയുടെ വിധി.
കേസ് രജിസ്റ്റര്‍ ചെയതത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും ഈ സംഭവത്തില്‍ പോലീസിന് കേസെടുക്കാന്‍ അധികാരമില്ലെന്നായിരുന്നു ആന്‍റണി രാജുവിന്‍റെ വാദം. മജിസ്ട്രേറ്റ് കോടതിക്ക് മാത്രമേ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അവകാശമുള്ളുവെന്ന വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. അതേസമയം, ആക്ഷേപം ഗൗരവമുള്ളതെന്നും നടപടിക്രമങ്ങള്‍ പാലിച്ചു മുന്നോട്ടുപോവാമെന്നും കോടതി വ്യക്തമാക്കി.