Thursday, April 18, 2024

HomeNewsKeralaവൈദേകം വിവാദം പി.ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിച്ചുവെന്ന് ഇ.പി

വൈദേകം വിവാദം പി.ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിച്ചുവെന്ന് ഇ.പി

spot_img
spot_img

തിരുവനന്തപുരം: വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി.ജയരാജന്‍ തനിക്കെതിരെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ആരോപണമുന്നയിച്ചെന്ന് സ്ഥിരീകരിച്ച്‌ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍.
ഇത് അഴിമതി ആരോപണം ആയിരുന്നില്ലെന്നും സ്വകാര്യ സ്ഥാപനങ്ങളെ സഹകരണ സ്ഥാപനം പോലെ സഹായിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഉയര്‍ന്നതെന്നും ഇ.പി പറഞ്ഞു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇ.പി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഇ.പിക്കെതിരേ സാമ്ബത്തിക ആരോപണവുമായി മുതിര്‍ന്ന സിപിഎം നേതാവ് പി. ജയരാജനാണ് രംഗത്തുവന്നത്. ആരോപണം ഉന്നയിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണം വേണമെന്നും പി. ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments