ഇടുക്കി: സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള സ്വപ്‌നാ സുരേഷിന്‍റെ ആരോപണത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.
വിജേഷ് പിള്ള എന്നൊരാളെ തനിക്കറിയില്ലെന്നും കണ്ണൂര്‍ ജില്ലയില്‍ പിള്ളമാരില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇതിന് പിന്നില്‍ രാഷ്ട്രീയമാണ്. സിപിഎമ്മിന്‍റെ പ്രതിരോധ ജാഥ വിജയിക്കുന്നതിന്‍റെ ഭാഗമാണ് ഇത്തരം ആരോപണങ്ങള്‍. ആരോപണങ്ങളില്‍ ചൂളിപോകില്ല.
ജാഥയെ തടയാന്‍ ആര്‍ക്കുമാകില്ലെന്നും ജാഥ കൂടുതല്‍ ഗംഭീരമാകുമെന്നും ഗോവിന്ദന്‍ പറഞ്ഞു. ഒരു കാര്യവും മറച്ചുവയ്ക്കാന്‍ തങ്ങള്‍ ആരെയും സമീപിക്കില്ല. എല്ലാം തെളിവുകളും പുറത്തുവിടട്ടെ എന്നാണ് പറയാനുള്ളത്.
സ്വപ്‌നക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും ഗോവിന്ദന്‍ കൂട്ടിചേര്‍ത്തു. വൈദേകം റിസോര്‍ട്ട് വിവാദത്തെക്കുറിച്ചും ഗോവിന്ദന്‍ പ്രതികരിച്ചു. ഇ.പി.ജയരാജന് റിസോര്‍ട്ടില്‍ ഓഹരിയില്ലന്നും ഗോവിന്ദന്‍ പറഞ്ഞു.