Saturday, April 1, 2023

HomeNewsKeralaഏത് ഗോവിന്ദന്‍ വന്നാലും തൃശൂര്‍ എടുക്കും; സുരേഷ് ഗോപി

ഏത് ഗോവിന്ദന്‍ വന്നാലും തൃശൂര്‍ എടുക്കും; സുരേഷ് ഗോപി

spot_img
spot_img

തൃശൂര്‍: ഏത് ഗോവിന്ദന്‍ വന്നാലും തൃശൂര്‍ എടുക്കുമെന്ന് സുരേഷ് ഗോപി .കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത ബിജെപി ജനശക്തി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘തൃശൂര്‍ നിങ്ങള്‍ തന്നാല്‍ ഞാന്‍ എടുക്കും. ഏത് ഗോവിന്ദന്‍ വന്നാലും ഹൃദയം കൊണ്ട് തൃശൂര്‍ എടുക്കും. ഒരു നരേന്ദ്രന്‍ വടക്കുനിന്ന് ഇറങ്ങിവന്ന് കേരളമെടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ എടുത്തിരിക്കും.’- സുരേഷ് ഗോപി പറഞ്ഞു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കാനും തയ്യാറാണെന്ന് സുരേഷ് ഗോപി പറഞ്ഞു.

ബ്രഹ്മപുരത്തെ പ്രശ്‌നം പരിഹിക്കാന്‍ കേന്ദ്രത്തിന്റെ സഹായം ചങ്കൂറ്റത്തോടെ ആവശ്യപ്പെടാന്‍ കേരള സര്‍ക്കാരിനോട് കാല് പിടിച്ച്‌ അപേക്ഷിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘2019ല്‍ അമിത് ഷാ തൃശൂരില്‍ വന്ന് എന്നെ ആശ്ലാഷേിച്ച്‌ വിജയിക്കണം എന്ന് പറഞ്ഞതിന് എന്റെ ഹൃദയത്തില്‍ നിന്ന് വന്ന അപേക്ഷയായിരുന്നു ഈ തൃശൂര്‍ എനിക്ക് വേണം എന്ന് പറഞ്ഞത്. വീണ്ടും ഞാന്‍ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു. എനിക്ക് തൃശൂര്‍ തരണം. നിങ്ങള്‍ തന്നാല്‍ ഞാനെടുക്കും.’- സുരേഷ് ഗോപി പറഞ്ഞു.

സിപിഎം ഇനിയും തന്നെ ട്രോളട്ടെ. ദൈവത്തിലും പ്രാര്‍ത്ഥനയിലും ഒന്നും വിശ്വാസമില്ലാത്ത വിശ്വാസികളുടെ ചട്ടയെടുത്ത് അണിഞ്ഞ് കൂടെനടന്ന് പിന്നില്‍നിന്ന് കൊത്തിയ കോമരങ്ങളെയാണ് താന്‍ ശപിക്കുമെന്ന് പറഞ്ഞത്. നിരീശ്വരവാദികളെയോ അവിശ്വാസികളെയോ അല്ല. സുരേഷ് ഗോപി പറഞ്ഞു.

‘ഇരട്ടച്ചങ്ക് ഉണ്ടായത് ലേലത്തിലാണ്. അതിന് ശേഷം വന്ന ചില ഓട്ടച്ചങ്കുകളാണ് ഇപ്പോള്‍ ഇരട്ടച്ചങ്ക് ചമഞ്ഞുനടക്കുന്നത്. 2024ല്‍ ഞാനിവിടെ സ്ഥാനാര്‍ത്ഥിയാണെങ്കില്‍ തന്റെ രണ്ട് നേതാക്കളാണ് ആ തീരുമാനമെടുക്കുന്നത്. അതിന് മറ്റൊരാള്‍ക്കും അവകാശമില്ല. തൃശൂര്‍ അല്ലെങ്കില്‍ കണ്ണൂര്‍ തരൂ, ഞാന്‍ ചയ്യാറാണ്. വിഷിവിന് വീണ്ടും കൈനീട്ടവുമായി വരും. പലരും കാലില്‍ വീണുതൊട്ടു തൊഴുവും. ഞാന്‍ തടയില്ല. പക്ഷേ ആരും അത് ചെയ്യേണ്ടതില്ല.’- സുരേഷ് ഗോപി പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments