തിരുവനന്തപുരം: ഭൂകമ്ബത്തില്‍ ദുരിതമനുഭവിക്കുന്ന തുര്‍ക്കിയിലെ ജനങ്ങള്‍ക്ക് 10 കോടി രൂപ ധനസഹായം അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.
ഭൂകമ്ബം ബാധിച്ച തുര്‍ക്കി ജനതയെ സഹായിക്കാനായി സംസ്ഥാന ബജറ്റിലാണ് ഈ തുക പ്രഖ്യാപിച്ചത്.
ലോക മനസാക്ഷിയെ ഞെട്ടിച്ച തുര്‍ക്കിയിലുണ്ടായ ഭൂകമ്ബം പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിക്കുകയും ലക്ഷക്കണക്കിന് ആളുകളെ നിരാലംബരാക്കുകയും ചെയ്തു.
ഭൂകമ്ബം ബാധിച്ചവരെ സഹായിക്കാന്‍ ലോകമെമ്ബാടുമുള്ള ആളുകള്‍ മുന്നോട്ട് വന്നിരുന്നു. പ്രളയകാലത്തും പ്രകൃതിക്ഷോഭത്തിലും കേരളത്തിന് ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് നല്‍കിയ പിന്തുണ ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നുവെന്നും ബാലഗോപാല്‍ പറഞ്ഞു. തുക തുര്‍ക്കിക്ക് കൈമാറാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം കേരളത്തിന് അനുമതി നല്‍കിയിരുന്നു.
ഭൂകമ്ബ ദുരിതാശ്വാസത്തിന് കേരളം 10 കോടി രൂപ അനുവദിക്കുമെന്ന് ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടിയായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു.